ന്യൂഡല്‍ഹി: നീണ്ട ആശയക്കുഴപ്പത്തിനും തമ്മിലടിക്കുമൊടുവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചു. സമ...
ന്യൂഡല്‍ഹി: നീണ്ട ആശയക്കുഴപ്പത്തിനും തമ്മിലടിക്കുമൊടുവില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ നിശ്ചയിച്ചു. സമവായമെന്ന നിലയില്‍ പിസിസി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും നിശ്ചയിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കയും ഇടപെട്ടാണ് സമവായമുണ്ടാക്കിയത്. അവസാന നിമിഷം വരെ വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതെ നിന്ന സച്ചിന്‍ പൈലറ്റിനെ ഗാന്ധി ത്രയം മെരുക്കിയെടുക്കുകയായിരുന്നു.
രാജസ്ഥാനിലെ കോണ്‍ഗ്രസ് നിരീക്ഷകന്‍ കെ സി വേണുഗോപാലാണ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഇന്നു തന്നെ ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങളെ സേവിക്കാന്‍ അവസരം കൂടി നല്‍കിയതിന് രാഹുല്‍ ഗാന്ധിയോട് ഗെലോട്ട് നന്ദി പറഞ്ഞു.
2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഗംഭീര പ്രകടനം കാഴ്ചവയ്ക്കാന്‍ പാകത്തിലായിരിക്കും ഭാവി ഭരണമെന്നു സച്ചിന്‍ പൈലറ്റ് പറഞ്ഞു.
Keywords: Ashok Gehlot, Rajasthan, chief minister, Sachin Pilot, deputy chief minister, Congress , Rahul Gandhi , BJP, KC Venugopal

COMMENTS