കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്ര പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കല്‍ക്കട്ട ഹൈക്കോ...
കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ അമിത് ഷാ നയിക്കുന്ന രഥയാത്ര പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് കല്‍ക്കട്ട ഹൈക്കോടതി വിലക്കി.
റാലിക്കു കൊടുത്ത അപേക്ഷയില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും പ്രതികരിക്കുന്നില്ലെന്നു പറഞ്ഞു ബിജെപി സംസ്ഥാന ഘടകം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
അമിത് ഷായുടെ രഥ യാത്ര നടന്നാല്‍ ജില്ലയില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തിനു സാധ്യതയുണ്ടെന്ന് കോടതിയെ സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്നാണ് കോടതി റാലി വിലക്കിയത്.
എന്നാല്‍, തങ്ങള്‍ സമാധാനപരമായി രഥയാത്ര നടത്താമെന്നു ബിജെപി പറഞ്ഞുവെങ്കിലും, സംഘര്‍ഷം ഉണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏല്‍ക്കുമെന്നു കോടതി ചോദിച്ചു.
ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നായിരുന്നു ബിജെപി അഭിഭാഷകന്‍ മറുപടി കൊടുത്തത്. ഇത് അവര്‍ക്കു തന്നെ വിനയാവുകയും ചെയ്തു. അതോടെ, സംസ്ഥാന സര്‍ക്കാര്‍ പറയുന്നത് കോടതിക്കു മുഖവിലയ്‌ക്കെടുക്കാതിരിക്കാനാവാത്ത സ്ഥിതിയായി.
ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ മൂന്നു ഘട്ടമായി രഥയാത്ര നടത്താനായിരുന്നു അമിത് ഷായുടെ പരിപാടി. കൂച്ച് ബിഹാര്‍ ജില്ലയില്‍നിന്ന് ആദ്യ ഘട്ടം ഏഴിന് തുടങ്ങാനായിരുന്നു ആലോചന.
ഒമ്പതിനു സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നു രണ്ടാം ഘട്ട യാത്രയും മൂന്നാം ഘട്ടം ബിര്‍ഭും ജില്ലയില്‍ ഡിസംബര്‍ 14 നു തുടങ്ങാനുമായിരുന്നു പദ്ധതി.
യാത്രയുടെ സമാപന വേളയില്‍ കൊല്‍ക്കത്തയില്‍ സമാപന യോഗത്തില്‍ പ്രധാനമന്ത്രി മോഡിയെ പങ്കെടുപ്പിക്കാനും പദ്ധതിയിട്ടിരുന്നു. മമതയുടെ സമര്‍ത്ഥമായ നീക്കത്തില്‍ പദ്ധതിയെല്ലാം പൊളിഞ്ഞിരിക്കുകയാണ്.
Keywords: The Calcutta High Court, Bharatiya Janata Party, BJP, Amit Shah, Cooch Behar, Superintended of Police , Arkho Kumar Naag, State Advocate, West Bengal, Jay Prakash Majumdar, Rath yatra, Justice Tapabrata Chakraborty
COMMENTS