തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോഴുള്ള മുഴുവന്‍ താത്ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാനുള്ള ബുദ്ധിമ...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോഴുള്ള മുഴുവന്‍ താത്ക്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാനുള്ള ബുദ്ധിമുട്ട് ഹൈക്കോടതിയെ അറിയിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.
നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും താത്കാലിക ജീവനക്കാര്‍ക്ക് പകരം പി.എസ്.സി വഴി പുതിയ ജീവനക്കാരെ നിയമിക്കുന്നത് കെ.എസ്.ആര്‍.ടി.സിക്ക് കനത്ത ബാധ്യത വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സിയില്‍ ഇപ്പോഴുള്ള മുഴുവന്‍ താത്കാലിക കണ്ടക്ടര്‍മാരെയും പിരിച്ചുവിട്ട് ഒരാഴ്ചയ്ക്കകം പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി താത്കാലിക ജീവനക്കാര്‍ തുടരുന്നുവെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്. കോടതി ഉത്തരവ് പ്രകാരം ഏകദേശം 4000 ത്തോളം കരാര്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയുണ്ട്.
Keywords: KSRTC, Kerala, High Court, Conductor, Kerala PSC

COMMENTS