നിയമസഭാ സമ്മേളനം ചൊവ്വാഴ്ച, ശബരിമല വിഷയം ഒതുക്കാന്‍ സര്‍ക്കാര്‍, കേന്ദ്രമന്ത്രിയുമായി വാഗ്വാദമുണ്ടാക്കിയ യതീഷ് ചന്ദ്രയെ സുരക്ഷാ ചുമതലയില്‍ നിന്നു മാറ്റി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെ...

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങാനിരിക്കെ, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട തൃശൂര്‍ എസ്.പി യതീഷ് ചന്ദ്രയെ ശബരിമലയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് അടിയന്തരമായി മാറ്റി.

സംസ്ഥാന സര്‍ക്കാരിന്റെ ബലത്തില്‍ കേന്ദ്രമന്ത്രിയമായി എസ്പി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത് വന്‍ വിവാദമായിരുന്നു. ഇതിനിടെയാണ് നിലയ്ക്കലെ സുരക്ഷാ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്രയെ തിരിച്ചു തൃശൂര്‍ കമ്മിഷണര്‍ പദവിയിലേക്ക് വിട്ടിരിക്കുന്നത്. തൃശൂര്‍ റൂറല്‍ എസ്. പി എം. കെ പുഷ്‌കരനാണ് നിലയ്ക്കലെ സുരക്ഷാ ചുമതല നല്കിയിരിക്കുന്നത്. ഇതിന്റെ ഉത്തരവ് ഉടന്‍ ഇറങ്ങും.

ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ ശബരിമലയായിയരിക്കും പ്രധാന ചര്‍ച്ചാവിഷയം. ഇക്കാര്യത്തില്‍ സഭ പ്രക്ഷുബ്ധമാകാന്‍ എല്ലാ സാദ്ധ്യതയുമുണ്ട്. ഇതു മുന്നില്‍ കണ്ടാണ് യതീഷ് ചന്ദ്രയെ മടക്കി അയയ്ക്കുന്നതും സന്നിധാനത്ത് നാമജപം നടത്തിയതിന് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വെളുപ്പിനു വിട്ടയച്ചതുമെല്ലാം.
മണിയാര്‍ ക്യാമ്പില്‍ നിന്ന് വെളുപ്പിന് അഞ്ചരയോടെ ഇവരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

വാവരുനടയ്ക്കും അരവണ കൗണ്ടറിനും സമീപം സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ മറികടന്നു വന്നു ശരണം വിളിച്ചതിന് ശനിയാഴ്ച രാത്രി 11 നാണ് ഇവരെ അറസ്റ്റു ചെയ്തത്.

ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണന്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. രാത്രി അരമണിക്കൂറിലേറെ ഇവര്‍ വാവരു നടയ്ക്കു മുന്നിലിരുന്ന് ശരണം വിളിച്ചിരുന്നു. ഹരിവരാസനം ചൊല്ലി നട അടച്ചശേഷവും പിരിഞ്ഞുപോകാതെ അവിടെത്തന്നെ ഇരുന്നു ശരണം വിളിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.

ശബരിമലയില്‍ കൂട്ടമായെത്തി ശരണം വിളിക്കുന്നതിന് തടസമില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ശരണം വിളിച്ചവര്‍ തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നത്.
ഡിജിപി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ശരണം വിളിക്കുന്നതില്‍ തെറ്റില്ലെന്നു വ്യക്തമാക്കിയിരുന്നു.

പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന് ശരണം വിളിച്ചതോടെയാണ് അറസ്റ്റുണ്ടായതെന്നാണ് പൊലീസ് വ്യാഖ്യാനം. ഇവരെ കോടതിയില്‍ ഹാജരാക്കിയാല്‍ ഒരു പക്ഷേ, എതിര്‍ പരാമര്‍ശമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നു കണ്ടു കൂടിയാണ് വിട്ടയച്ചതെന്നു പറയപ്പെടുന്നു.

എന്തായാലും ഈ നിയമസഭാ സമ്മേളന കാലത്ത് പതിവില്ലാത്ത കാഴ്ചകള്‍ക്കു സഭ വേദിയാകാനാണ് സാദ്ധ്യത.




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5058,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11014,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: നിയമസഭാ സമ്മേളനം ചൊവ്വാഴ്ച, ശബരിമല വിഷയം ഒതുക്കാന്‍ സര്‍ക്കാര്‍, കേന്ദ്രമന്ത്രിയുമായി വാഗ്വാദമുണ്ടാക്കിയ യതീഷ് ചന്ദ്രയെ സുരക്ഷാ ചുമതലയില്‍ നിന്നു മാറ്റി
നിയമസഭാ സമ്മേളനം ചൊവ്വാഴ്ച, ശബരിമല വിഷയം ഒതുക്കാന്‍ സര്‍ക്കാര്‍, കേന്ദ്രമന്ത്രിയുമായി വാഗ്വാദമുണ്ടാക്കിയ യതീഷ് ചന്ദ്രയെ സുരക്ഷാ ചുമതലയില്‍ നിന്നു മാറ്റി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGrpt6grOTw6vdbcb7Ke8B7EMpGd0Tyu4WL0QJyIukh8G8xMoKJTh9EvqrRp8quldffKIlLs8ENOA8Ii9653_X9fSjCKt1FqkkH0eV3Uc3DiK_V3ud9eG6_qCSrLWuOqwrr_v5IajMmcV8/s640/yatish+chandra.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGrpt6grOTw6vdbcb7Ke8B7EMpGd0Tyu4WL0QJyIukh8G8xMoKJTh9EvqrRp8quldffKIlLs8ENOA8Ii9653_X9fSjCKt1FqkkH0eV3Uc3DiK_V3ud9eG6_qCSrLWuOqwrr_v5IajMmcV8/s72-c/yatish+chandra.png
www.vyganews.com
https://www.vyganews.com/2018/11/yatheesh-chandra-transferred.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/11/yatheesh-chandra-transferred.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy