പത്തനംതിട്ട: സുരക്ഷാകാരണങ്ങളാല്‍ പൊലീസ് പമ്പയിലേക്ക് കടത്തി വിടാത്തതില്‍ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നു. ശരണം വിളിച്ചാണ...
പത്തനംതിട്ട: സുരക്ഷാകാരണങ്ങളാല്‍ പൊലീസ് പമ്പയിലേക്ക് കടത്തി വിടാത്തതില്‍ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നു.
ശരണം വിളിച്ചാണ് പ്രതിഷേധം. ഇന്നു വൈകിട്ട് അഞ്ചിനു നട തുറക്കുമെന്നിരിക്കെ, അതിനോടടുപ്പിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന നിലപാടിലാണ് പൊലീസ്.
ഇവിടേക്കു കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ കടത്തി വിടാന്‍ വൈകിയാല്‍ പ്രതിഷേധം കനക്കും. മാത്രമല്ല, പെട്ടെന്നുണ്ടാകുന്ന തിരക്ക് ശബരിമലയിലും ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കും.
ഇതിനിടെ, ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ, 15 വനിതാ പൊലീസുകാരെ സന്നിധാനത്തു വിന്യസിച്ചു. എല്ലാവരും 50 വയസ്സു പിന്നിട്ടവരാണ്.
പമ്പയിലും നൂറു വനിതാ പൊലീസുകാരെ വിന്യസിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ 2,300 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
Keywords: Police, Sabarimala, Lord Ayyappa, Pampa
COMMENTS