കൊച്ചി: രണ്ടാമൂഴം 2021 ല്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എം.ടിയുടെ പൂര്‍ണ്ണ അനുഗ്രഹവും സമ്മതവും ഉറപ്പാക്കി തന്നെ ര...
കൊച്ചി: രണ്ടാമൂഴം 2021 ല്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. എം.ടിയുടെ പൂര്‍ണ്ണ അനുഗ്രഹവും സമ്മതവും ഉറപ്പാക്കി തന്നെ രണ്ടാമൂഴം 2019 പകുതിയില്‍ ചിത്രീകരണം തുടങ്ങി 2021 ല്‍ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി.
മോഹന്‍ലാല്‍ തന്നെ ഭീമനാകുമെന്നും വിശ്വപ്രസിദ്ധമായ ഒരു പുരാണകഥയെ സിനിമയാക്കുമ്പോള്‍ അതേക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ടെന്നും അതിനാല്‍ ഉണ്ടായ കാലതാമസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എം.ടി സാറിന് ഇത് സിനിമയാക്കണമെന്ന് ധൃതിയുള്ളതുകൊണ്ടും ഒടിയന്റെ തിരക്കു കാരണം തനിക്ക് സാറിനെ കാര്യങ്ങള്‍ ധരിപ്പിക്കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയതുകൊണ്ടുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നും നേരില്‍ കണ്ട് തെറ്റിദ്ധാരണ മാറ്റാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ താന്‍ താമസിച്ചു പോയെന്നും അപ്പോഴേക്കും അദ്ദേഹം കോടതിയെ സമീപിച്ചു കഴിഞ്ഞിരുന്നെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. എന്തായാലും പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Keywords: Randamoozham, M.T Vesudevan Nair, Sreekumar Menon, Court

COMMENTS