സ്വന്തം ലേഖകന്‍ ശബരിമല: ശബരിമലയില്‍ കെട്ടും കെട്ടിയെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പൊലീസ് അറസ്റ്റു ചെയ്തതില്‍ ...
ശബരിമല: ശബരിമലയില്‍ കെട്ടും കെട്ടിയെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ പൊലീസ് അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നു പകല്‍ ഹര്‍ത്താല്‍. ഹിന്ദു ഐക്യ വേദിയും ശബരിമല കര്‍മ സമിതിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാല്‍, ബ്രഹ്മചാരി ഭാര്‍ഗവ് റാം എന്നിവരെയും പൊലീസ് നേരത്തേ പമ്പയില്‍ നിന്നു കസ്റ്റഡിയിലെടുത്തിരുന്നു.
കെ.പി. ശശികലയെ മരക്കൂട്ടത്ത് പൊലീസ്
അറസ്റ്റു ചെയ്തു നീക്കുന്നു
മരക്കൂട്ടത്ത് അവരെ അഞ്ചു മണിക്കൂറോളം തടഞ്ഞുവച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റു ചെയ്യുന്നതായി അറിയിച്ച ശേഷം അവരെ വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയിലേക്കു കൊണ്ടുവന്നു. പമ്പയില്‍ നിന്നു പൊലീസ് ബസ്സില്‍ കയറ്റി റാന്നിയിലേക്കു കൊണ്ടുപോയി.
Shut down in Kerala after Hindu leader Shashikala Teacher arrested in #Sabarimala .She couldnt complete her ritual and was forcefully taken into custody .Democracy under seige pic.twitter.com/8CdFzUDq1Q— Jayashankar (@jaypanicker) November 17, 2018
താന്‍ തീര്‍ത്ഥാടകയാണെന്നും അയ്യപ്പനെ തൊഴാന്‍ അനുവദിക്കാതെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നുവെന്നും പികെ ശശികല പറഞ്ഞു. തനിക്കൊപ്പം വന്നവരെ വിവരം അറിയിച്ചതുമില്ല. ചട്ടപ്രകാരമല്ല തന്നെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലും ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ചാണ് അവര്‍ പോയത്. നെയ്യഭിഷേകത്തിനും ഹരിവരാസനം കണ്ടു തൊഴുന്നതിനുമാണ് താന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു.
ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെ പമ്പയില്‍ വച്ചു കസ്റ്റഡിയിലെടുക്കുന്നു
Keywords: Sabarimala, Lord Ayyappa, PL Sasikala, Hartal, Police
COMMENTS