കൊച്ചി : ഭക്തിയുടെ 'സ്റ്റണ്ട്' ഇറക്കുന്ന തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കുമെന്നു പറയുന്നതിനൊപ്പം വിശ്വാസികളുടെ ഭക്തിയെയും വി...
കൊച്ചി : ഭക്തിയുടെ 'സ്റ്റണ്ട്' ഇറക്കുന്ന തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കുമെന്നു പറയുന്നതിനൊപ്പം വിശ്വാസികളുടെ ഭക്തിയെയും വിശ്വാസത്തെയും ധാര്‍മിക സംസ്‌കാരങ്ങളെയും അപമാനിക്കുകയാണെന്ന് സനാതന്‍ സംസ്ഥ വക്താവ് നയന ഭഗത് ആരോപിച്ചു.
താന്‍ നിയമപാലനം ചെയ്യുന്നവളും ഈശ്വര ഭക്തയുമാണെന്ന് തൃപ്തി ദേശായി പറയുന്നു. ഭരണഘടനയെ ആദരിക്കുന്നു എന്ന് നടിക്കവേ തന്നെ അവര്‍ ക്ഷേത്ര ഭാരവാഹികളെ മര്‍ദ്ദിക്കുമെന്നും പറയുന്നു.
പുണെയില്‍ ഒരു വ്യക്തിയെ മര്‍ദ്ദിക്കുകയും ജാതിസൂചകമായ വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്തതിന്റെ പേരില്‍ കുറച്ച് ദിവസം മുന്‍പ് അവര്‍ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതേ വ്യക്തിയുടെ സ്വര്‍ണ്ണ മാലയും 27,000 രൂപയും തട്ടിയെടുത്തതിന്റെ കുറ്റാരോപണവുമുണ്ട്. ഈ കേസില്‍ കോടതി തൃപ്തിക്കു ജാമ്യം നിഷേധിച്ചിരുന്നു. ഗുണ്ടായിസം, ജാതിഭേദം ഇവയെ പ്രോത്സാഹിപ്പിക്കുന്ന തൃപ്തി ദേശായി ഇപ്പോള്‍ ഹിന്ദുക്കളുടെ ധാര്‍മിക വികാരങ്ങളെ വ്രണപ്പെടുത്തുവാനും കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാനും വേണ്ടിയാണ് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുമെന്നു 'സ്റ്റണ്ട്' ഇറക്കുന്നത്.
ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ ശമ്രിച്ച സ്ത്രീകള്‍ക്ക് 'പ്രവേശനം കിട്ടാതിരുന്നത് സ്ത്രീകള്‍ക്കുമേലുള്ള അനീതി' ആണെന്നും അതിനെതിരേ പ്രതികരിക്കുമെന്നും പറയുന്ന തൃപ്തി ദേശായി ആദ്യം ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീയെ കണ്ട്, തന്റെ പിന്തുണ അറിയിച്ച ശേഷം അവരെ പിച്ചിച്ചീന്തിയ പുരോഹിതനെ ഒരു പാഠം പഠിപ്പിക്കുവാനുള്ള ധൈര്യം കാണിക്കണം.
ഈ ധൈര്യം കാണിച്ചാല്‍ തൃപ്തി ദേശായി സ്ത്രീകള്‍ക്കുമേലുള്ള അനീതിക്കെതിരെ പോരാടുന്നവളാണെന്ന് അംഗീകരിക്കാമെന്ന് നയന ഭഗത് പറഞ്ഞു.
തൃപ്തി ദേശായിയെ പോലുള്ള 'പുരോഗമന'വാദികള്‍ ധര്‍മവിരുദ്ധമായി ആചാരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളായ അമ്മമാരും സഹോദരിമാരും എന്നും ഭക്തിയോടെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുക തന്നെ ചെയ്യും. ഇതു വിശ്വാസത്തിന്റെ വിജയമാണെന്നും നയന ഭഗത് പറഞ്ഞു.
Keywords: Lord Ayyappa, Sabarimala, Sanathan Sanstha, Nayana Bhagat, Thripti Desai
COMMENTS