ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരേ സമര്‍പ്പിച്ച റിട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്...
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരേ സമര്‍പ്പിച്ച റിട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും. നവംബര്‍ 13ന് ഹര്‍ജികള്‍ സുപ്രീം കോടതി പരിണിക്കും.ജസ്റ്റിസുമായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരും ബെഞ്ചിലുണ്ടാവും. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ റിട്ട് ഹര്‍ജിയാണ് മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.
മൂന്ന് റിട്ടുകളാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്. അയ്യപ്പ ഭക്തന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് വിധിയെന്നാണ് ഹര്‍ജികള്‍ പറയുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും 13ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത്.
ഭണഘടനാ ബെഞ്ചിലെ അംഗമായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗത്തെ നവംബര്‍ 12ന് തീരുമാനിക്കുമെന്നു കോടതി വ്യക്തമാക്കി.
ഇതിനിടെ, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ക്കു വേണ്ടി ഹാജരാകുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പിന്മാറി.
ബി.ജെ.പി കേരള അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, തന്ത്രി കണ്ഠരര് രാജീവര് എന്നിവര്‍ക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നാണ് അദ്ദേഹം പിന്‍മാറിയത്.
ഈ അപേക്ഷകള്‍ അദ്ദേഹം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറി. കോടതികള്‍ ജനങ്ങളുടെ വികാരവും മാനിക്കണമെന്ന് നേരത്തെ അദ്ദേഹം ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു.
അറ്റോര്‍ണി ജനറല്‍ ആകുന്നതിനു മുന്‍പേ ശബരിമല കേസില്‍ ഹാജരായിരുന്ന വേണുഗോപാല്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തിരുന്നു.
Keywords: Sabarimala, KK Venugopal, Supreme Court
COMMENTS