തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി മലയിലെത്തുന്ന എത്തുന്ന വാഹനങ്ങള്...
തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി മലയിലെത്തുന്ന എത്തുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കി.
നാട്ടിലെ പൊലീസ് സ്റ്റേഷനില്‍നിന്ന് പാസ് വാങ്ങിയാവണം തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കു ചെല്ലേണ്ടത്. പാസില്ലാത്ത വാഹനങ്ങള്‍ക്ക് ശബരിമലയില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
പ്രളയത്തിനു ശേഷം പാര്‍ക്കിങ് പൂര്‍ണമായും നിലക്കലേക്കു മാറ്റിയിരുന്നു. നിലയ്ക്കലില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനാണ് പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് അനുമതി പാസ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
പാസ് സ്റ്റിക്കറാണ്. ഇതു സൗജന്യമാണ്. ഇതു വാഹനത്തില്‍ പതിച്ചിരിക്കണം. 2018 നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയാണ് ഈ ക്രമീകരണം.
മറ്റു സ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് എന്തു പാസാണ് കാണിക്കേണ്ടതെന്നു പൊലീസ് പറയുന്നുമില്ല. നിലക്കലില്‍ വാഹനം നിറുത്തിയിട്ട് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്കു പോകണം. ഇതിന് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ട്.www.keralartc.com എന്ന വെബ്‌സൈറ്റുവഴിയാണ് ബുക്കിംഗ് അനുവദിക്കുക. പത്തുപേര്‍ക്കു വരെ ഒറ്റ ടിക്കറ്റ് മതി. ഓണ്‍ലൈന്‍ ടിക്കറ്റില്ലാത്തവര്‍ക്ക് നിലക്കലില്‍ നേരിട്ടു ടിക്കറ്റെടുക്കാം.
ദര്‍ശനസമയം കണക്കാക്കി 48 മണിക്കൂര്‍ ഉപയോഗിക്കാവുന്ന, നിലക്കല്‍-പമ്പ-നിലക്കല്‍ റൗണ്ട് ട്രിപ് ടിക്കറ്റാണ് നല്‍കുക. അതായത് 48 മണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തങ്ങാന്‍ പാടില്ല.
ദര്‍ശനത്തിന് www.sabarimalaq.comഎന്ന സൈറ്റില്‍ ഓണ്‍ലൈന്‍ ടിക്കിറ്റിംഗ് ലഭിക്കും. മരക്കൂട്ടത്തു നിന്ന് ചന്ദ്രാനനന്‍ റോഡ് വഴി സന്നിധാനത്തെ നടപ്പന്തല്‍ വരെയെത്താന്‍ ഈ സൈറ്റില്‍ നിന്നെടുത്ത ടിക്കറ്റ് മതിയാകും.
ശബരിമലയിലും പരിസരത്തുമുള്ള കച്ചവടസ്ഥാപനങ്ങളിലെയും ഭക്ഷണശാലകളിലെയും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.
ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നീ പ്രദേശങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രത്യേക സുരക്ഷാ മേഖല. ഇവര്‍ പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കണം. അവിടെ നിന്നു കിട്ടുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഈ മാസം 13ന് മുമ്പ് കൈപ്പറ്റണം.
Keywords: Sabarimala, Lord Ayyappa, Swamy Ayyappa, Parking
COMMENTS