കൊച്ചി: ശബരിലയില്‍ ഇപ്പോഴത്തെ നിരോധനാജ്ഞ തുടരാമെന്ന് ഹൈക്കോടതി. ഈ വിഷയത്തിലെ വിവിധ കേസുകള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യ...
കൊച്ചി: ശബരിലയില്‍ ഇപ്പോഴത്തെ നിരോധനാജ്ഞ തുടരാമെന്ന് ഹൈക്കോടതി. ഈ വിഷയത്തിലെ വിവിധ കേസുകള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ നിരോധനാജ്ഞയില്‍ ഇടപെടില്ലെന്നും കോടതി പറഞ്ഞഞു. ഇതോടൊപ്പം മണ്ഡലകാലത്തെ ശബരിമലയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഹൈക്കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് സിരിജഗന്‍, ജസ്റ്റിസ് പി ആര്‍ രാമന്‍ , ഹേമചന്ദ്രന്‍ ഐപിഎസ് എന്നിവരെ കോടതി നിയോഗിക്കുകയും ചെയ്തു.
ശബരിമല കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി.
മറ്റു നിര്‍ദ്ദേശങ്ങള്‍:* സന്നിധാനത്തും പരിസരത്തും തിരക്ക് നിയന്തിക്കാന്‍ നടപടിയാവാം.
* വിശ്രമിക്കുന്നവരെയും അല്ലാത്ത തീര്‍ത്ഥാടകരെയും വേര്‍തിരിക്കാന്‍ നടപടി വേണം.
* ഭക്തരുടെ തീര്‍ത്ഥാടന സൗകര്യങ്ങള്‍ തടയാന്‍ പാടില്ല.
* കുട്ടികള്‍ സ്ത്രീകള്‍, വികലാംഗര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് നടപ്പന്തല്‍ വിശ്രമത്തിന് അനുവദിക്കണം.
* നടപ്പന്തല്‍ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ളതാണെന്ന് പൊലീസും ഓര്‍ക്കണം.
* നിലയ്ക്കലില്‍ നിന്നുള്ള സര്‍വീസ് കെഎസ്ആര്‍ടിസി മുടക്കാന്‍ പാടില്ല.
* തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ പൊലീസ് അതിരുകടക്കാതെ ചെയ്യണം.
* യുദ്ധകാല അടിസ്ഥാനത്തില്‍ പമ്പയില്‍ ശൗചാലയങ്ങള്‍ സ്ഥാപിക്കണം.
* ധര്‍ണ്ണയും പ്രകടനവും തീര്‍ത്ഥാടനത്തിന്റെ മറവില്‍ പാടില്ല. ഇതുണ്ടായാല്‍ പൊലീസിന് ഇടപെടാം.
Keywords: Sabarimala, Lord Ayyappa, High court, Police
COMMENTS