നിലയ്ക്കല്‍: ശബരിമലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ അടിസ്ഥാന സ...
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഇവിടം സംഘര്‍ഷഭൂമിയാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തതിനെയും അദ്ദേഹം ശക്തമായി അപലപിച്ചു. ഇത് ജനാധിപത്യത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും കേരളം പൊലീസ് ഭരണത്തിന്റെ കീഴിലാണെന്ന രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് തന്റെ സന്ദര്‍ശനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Sabarimala, Central minister, Alphonse Kannanthanam, Women entry
COMMENTS