സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട പുനപ്പരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിഗണിക്കാന്‍ തീരുമാനം. ഇതോടെ, ഈ മണ്ഡലകാലം തുടങ്ങുന്നതിനു മുന്‍പ് പ്രശ്‌നപരിഹാരമുണ്ടാകാനിടയില്ലെന്നു വ്യക്തമായി.
ഇതേസമയം, സ്ത്രീ പ്രവേശം അനുവദിച്ചുകൊണ്ടു നേരത്തേ പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും കോടതി അടിവരയിട്ടു പറയുന്നു. കേരള സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ബന്ധപ്പെട്ട മറ്റ് കക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കും.
സ്ത്രീ പ്രവേശം അനുവദിച്ച വിധിക്ക് എതിരെയുള്ള 49 റിവ്യൂ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേബറില്‍ ഇന്നു പരിഗണിച്ചത്. റിവ്യൂ ഹര്‍ജികള്‍ പരിഗണിച്ച ശേഷം റിട്ടുകള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രാവിലെ വ്യ്കതമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസിന് പുറമേ, കേസില്‍ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരാണ് റിവ്യൂ ഹര്‍ജി പരിഗണിച്ചത്.
ഇന്ത്യന്‍ യങ് ലോയേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സെപ്തംബര്‍ 28ന് പറഞ്ഞ വിധിയിലാണ് ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിച്ചത്. ഇതിനെതിരേയാണ് പന്തളം കൊട്ടാരം, തന്ത്രി കണ്ഠരര് രാജീവര്, മുഖ്യതന്ത്രി, ശബരിമല ആചാര സംരക്ഷണ ഫോറം, എന്‍എസ്എസ്, അയ്യപ്പ സേവാ സമാജം തുടങ്ങിയ സംഘടനകളും വ്യക്തികളുമായി 49 റിവ്യൂ ഹര്‍ജികള്‍ കോടതിക്കു മുന്നിലെത്തിയത്.
Keywords: Sabarimala, Supreme court, January 22, Issue
COMMENTS