തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു സാവകാശ ഹര്‍ജി നല്കാന് വ്യാഴാഴ്ച രാത്രി ചേര്...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു സാവകാശ ഹര്‍ജി നല്കാന് വ്യാഴാഴ്ച രാത്രി ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി.
ഇക്കാര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വ്യക്തമാക്കി.
സര്‍ക്കാരിനു സുപ്രീം കോടതി വിധിയുടെ പകര്‍പ്പ് രേഖാമൂലം കിട്ടിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ എട്ടോടെ അതു കിട്ടുമെന്നാണ് പ്രതീക്ഷ. അതിനു ശേഷം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ സാവകാശ ഹര്‍ജി നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ യുവതീ പ്രവേശനം നടപ്പാക്കുന്നതു നീട്ടിവയ്ക്കാന്‍ സാവകാശം കിട്ടുമോ എന്നായിരിക്കും സര്‍ക്കാര്‍ ആരായുക.
തന്ത്രി കുടുംബവും രാഷ്ട്രീയ കക്ഷി നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ ദേവസ്വം ബോര്‍ഡ് ഉത്തരവാദിത്തം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ബോര്‍ഡ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, ശബരിമല നട വെള്ളിയാഴ്ച നട തുറക്കാനിരിക്കെ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ 22 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരങ്ങളിലുമായി വിന്യസിച്ചു. അഡിഷണല്‍ ഡിജിപി മുതല്‍ ഡിഐജി വരെ പുറമേയും.
മണ്ഡലകാലത്ത് നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നു നിലയ്ക്കലില്‍ നടന്ന പൊലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
നട അടച്ചശേഷം സന്നിധാനത്തു തങ്ങാന്‍ അനുമതി പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവുമെന്നും ഡിജിപി പറഞ്ഞു.
മണ്ഡല, മകരവിളക്കു കാലത്ത് അക്രമങ്ങള്‍ക്കും പ്രതിഷേധത്തിനുും ം സാധ്യതയുള്ളതായി സര്‍ക്കാരിനു പൊലീസ് റിപ്പോര്‍ട്ട് നല്കി. ഇതിനാല്‍, നവംബര്‍ 14 മുതല്‍ ജനുവരി 14 വരെ രണ്ടുമാസം ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ വേണമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ജില്ലാ കളക്ടര്‍ക്കു നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഇതു പരിഗണിച്ചാണ് തത്കാലം ഒരാഴ്ചത്തേയ്ക്ക് കളക്ടര്‍ നിരോധനാജ്ഞയ്ക്ക് അനുമതി കൊടുത്തത്.
Keywords: Sabarimala, Lord Ayyappa, Police, DGP, Devaswam Board, Supreme Court
COMMENTS