കൊച്ചി: ന്യായീകരിക്കാനാവാത്ത അക്രമങ്ങളാണ് ശബരിമലയില്‍ നടന്നതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. സുപ്രീംകോടതി വിധിക്കെതിരെയാണ് ഇപ്പോള്‍ ശബരി...
കൊച്ചി: ന്യായീകരിക്കാനാവാത്ത അക്രമങ്ങളാണ് ശബരിമലയില്‍ നടന്നതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
സുപ്രീംകോടതി വിധിക്കെതിരെയാണ് ഇപ്പോള്‍ ശബരിമലയില്‍ സമരം നടത്തുന്നത്.
ശബരിമലയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തൃപ്പൂണിത്തുറ നിവാസി ഗോവിന്ദ് മധുസൂദന്‍ ഫയല്‍ ചെയ്ത ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
താന്‍ അക്രമത്തില്‍ പങ്കുകൊണ്ടിട്ടില്ലെന്നും നാമജപപ്രാര്‍ഥന നടത്തുക മാത്രമാണ് ചെയ്തതെന്നും പ്രതി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ഗോവിന്ദ് മധുസൂദന്‍ അക്രമത്തില്‍ പങ്കെടുത്തതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നു കോടതി വ്യക്തമാക്കി. സുസമരം നടന്നത് പ്രീം കോടതി വിധിക്കെതിരെയാണ്. ഇപ്പോള്‍ ജാമ്യം അനുവദിച്ചാല്‍ അത് സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രേരകമാവും.
അക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ ജാമ്യം നല്കാനാവില്ല.
അക്രമം നടന്ന ഇടങ്ങളില്‍ പ്രതി ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതും ജാമ്യം നിഷേധിക്കപ്പെടാന്‍ കാരണമായി.
Keywords: Lord Ayyappa, Sabarimala, Supreme Court, Crime, High court
COMMENTS