പത്തനംതിട്ട: അഞ്ചാംതീയതി നട തുറക്കുന്നതു മുന്‍നിറുത്തി ശബരിമലയിലും പരിസരങ്ങളിലും ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു....
പത്തനംതിട്ട: അഞ്ചാംതീയതി നട തുറക്കുന്നതു മുന്‍നിറുത്തി ശബരിമലയിലും പരിസരങ്ങളിലും ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പമ്പ, സന്നിധാനം, നിലക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലെ നിരോധനാജ്ഞ ആറാംതീയതി അര്‍ദ്ധരാത്രി വരെ തുടരും.
ശബരിമലയില്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്നു പൊലീസ് റിപ്പോര്‍ട്ടു നല്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സര്‍ക്കാര്‍.
ഇത്തരമൊരു നീക്കമുണ്ടായാല്‍ എന്തു വിലകൊടുത്തും എതിര്‍ക്കാന്‍ തന്നെയാണ് സമരക്കാരുടെ തീരുമാനം. ഇതോടെയാണ് വീണ്ടും ശബരിമലയില്‍ സംഘര്‍ഷ സാദ്ധ്യത ഉരുണ്ടുകൂടുന്നത്.
അഞ്ചാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് ചിത്തിര ആട്ടവിശേഷത്തിനായാണ് നട തുറക്കുന്നത്. ആറാം തീയതി രാത്രി പത്തിനു നട അടയ്ക്കും.
സംഘര്‍ഷ സാദ്ധ്യത മുന്നില്‍ക്കണ്ടാണ് രണ്ടു ദിവസം മുന്‍പേ പൊലീസിനെ വിന്യസിക്കുന്നത്. ഐജി പി. വിജയനാണ് സന്നിധാനത്തെ സുരക്ഷാ ചുമതല. നിലയ്ക്കല്‍ മുതല്‍ പന്പ വരെ സുരക്ഷാ ചുമതല ഐജി എം.ആര്‍. അജിത് കുമാറിനു കൈമാറി.
മരക്കൂട്ടത്തെ ചുമതല എസ്പിക്കാണ്. വരുന്ന 16ന് മണ്ഡലകാലം ആരംഭിക്കാനിരിക്കെ, ഒരു ട്രയല്‍ റണാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. ഇപ്പോഴുണ്ടാകുന്ന വീഴ്ചകള്‍ വിലയിരുത്തി മണ്ഡലകാലത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കും.
Keywords: Sabarimala, Lord Ayyappa, Kerala Police, Supreme Court
COMMENTS