നവംബര്‍ 14 മുതല്‍ ജനുവരി 14 വരെ രണ്ടുമാസം ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ വേണമെന്ന് പൊലീസ് സ്വന്തം ലേഖകന്‍ പത്തനംതിട്ട: ശബരിമല നട ...
നവംബര്‍ 14 മുതല്‍ ജനുവരി 14 വരെ രണ്ടുമാസം ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ വേണമെന്ന് പൊലീസ്സ്വന്തം ലേഖകന്‍
പത്തനംതിട്ട: ശബരിമല നട വെള്ളിയാഴ്ച നട തുറക്കാനിരിക്കെ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ 22 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരങ്ങളിലുമായി വിന്യസിച്ചു. അഡിഷണല്‍ ഡിജിപി മുതല്‍ ഡിഐജി വരെ പുറമേയും.
മണ്ഡലകാലത്ത് നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നു നിലയ്ക്കലില്‍ നടന്ന പൊലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
നട അടച്ചശേഷം സന്നിധാനത്തു തങ്ങാന്‍ അനുമതി പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവുമെന്നും ഡിജിപി പറഞ്ഞു.
മണ്ഡല, മകരവിളക്കു കാലത്ത് അക്രമങ്ങള്‍ക്കും പ്രതിഷേധത്തിനും സാധ്യതയുള്ളതായി സര്‍ക്കാരിനു പൊലീസ് റിപ്പോര്‍ട്ട് നല്കി. ഇതിനാല്‍, നവംബര്‍ 14 മുതല്‍ ജനുവരി 14 വരെ രണ്ടുമാസം ശബരിമലയിലും പരിസരത്തും നിരോധനാജ്ഞ വേണമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ ജില്ലാ കളക്ടര്‍ക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഇതു പരിഗണിച്ചാണ് തത്കാലം ഒരാഴ്ചത്തേയ്ക്ക് കളക്ടര്‍ നിരോധനാജ്ഞയ്ക്ക് അനുമതി കൊടുത്തത്.
* എസ്പി, എഎസ്പി തലത്തില്‍ ആകെ 55 ഉദ്യോഗസ്ഥര്‍ സുരക്ഷാ ചുമതലയില്‍.
* 20 അംഗ പൊലീസ് കമാന്‍ഡോ സംഘം സന്നിധാനത്ത് ഡ്യൂട്ടിക്ക്.
* 20 അംഗങ്ങളുളള മറ്റൊരു കമാന്‍ഡോ സംഘം പമ്പയില്‍.
* തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലാറ്റൂണ്‍ മണിയാറില്‍ സജ്ജമായി നില്‍ക്കുന്നു.
* ഡിവൈ എസ്പി തലത്തില്‍ 113 പേര്‍ ഡ്യൂട്ടിയില്‍.
* ഇന്‍സ്‌പെക്ടര്‍ തലത്തില്‍ 359 പേരാണ് ചുമതലയില്‍.
* 1,450 എസ്‌ഐമാര്‍ക്ക് സുരക്ഷാ ഡ്യൂട്ടി.
*സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍ ഗ്രേഡിലെ 12,562 പേര്‍.
* വനിത സിഐ, എസ്‌ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍/ സിവില്‍ പൊലീസ് ഓഫീസര്‍ എന്നിവരും ഡ്യൂട്ടിയില്‍.
* ഒരു വനിതാ ഇന്‍സ്‌പെക്ടറും രണ്ട് വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരും 30 വനിതാ സിവില്‍ പൊലീസ് ഓഫീസര്‍മാരും അടങ്ങുന്ന കര്‍ണാടക പൊലീസിന്റെ മറ്റൊരു സംഘവും ഡ്യൂട്ടിക്ക്.
Keywords: Sabarimala, Lord Ayyappa, Police, DGP, Devaswam Board
COMMENTS