കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ ഒരു മന്ത്രി കൂടി അകപ്പെട്ടു. മന്ത്രി കെ.ടി ജലീലാണ് ഇത്തവണ ഈ വിവാദത്തില്‍ പെട്ടിരിക്കുന്നത്. മൈനോ...
മൈനോറിറ്റി ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി മന്ത്രി കെ.ടി ജലീല്‍ തന്റെ പിതൃസഹോദരപുത്രന്‍ അദീബിനെ നിയമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തന്റെ ഭാഗം ന്യായീകരിച്ച് അദ്ദേഹം പോസ്റ്റിട്ടിരുന്നു. ഈ തസ്തികയിലേക്ക് മൂന്നുപേര്‍ വന്നെന്നും അവര്‍ക്ക് വേണ്ട യോഗ്യതയില്ലാത്തതിനാല്‍ അദീബിനെ ബന്ധപ്പെടുകയായിരുന്നെന്നുമാണ് മന്ത്രിയുടെ പോസ്റ്റ്.
ഇതിനെതിരെ യൂത്ത് ലീഗ് രംഗത്തു വന്നിരിക്കുകയാണ്. മന്ത്രി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും യോഗ്യതയില്ലാത്തവരെ ഇന്‍ര്‍വ്യൂവിന് ക്ഷണിക്കുന്നത് എന്തിനാണെന്നും യോഗ്യതയില്ലെങ്കില്‍ വീണ്ടും അപേക്ഷ ക്ഷണിക്കുകയാണ് വേണ്ടതെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു.
കേരളത്തില്‍ അങ്ങോട്ടുപോയി ജോലി കൊടുക്കുന്ന രീതി എന്നു മുതലാണ് ഉണ്ടായതെന്നും ഫിറോസ് ആരോപണം ഉന്നയിച്ചു.
Keywords: Minister K.T Jaleel, P.K Firoz, Adeeb, Youth league
COMMENTS