പത്തനംതിട്ട: ശബരിമല ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും തകര്‍ക്കാന്‍ വിദേശത്തുനിന്ന് ഫണ്ട് വരുന്നുവെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമി...
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും തകര്‍ക്കാന്‍ വിദേശത്തുനിന്ന് ഫണ്ട് വരുന്നുവെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം പിജി ശശികുമാര വര്‍മ്മ ആരോപിച്ചു.
ശബരിമല ക്ഷേത്രത്തില്‍ പൊലീസ് രാജ് നടപ്പാക്കാനാണ് ശ്രമം. ക്ഷേത്രത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്ന നടപടികളാണ് സന്നിധാനത്തും പരിസരത്തും നടക്കുന്നത്.
വ്രതമെടുത്ത് മലചവിട്ടാനെത്തുന്ന ഭക്തരെ തടയുന്നത് ദുഃഖകരമാണ്. കരുതല്‍ തടങ്കലെന്നു പറഞ്ഞ ഭക്തരെ അറസ്റ്റുചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.
ഹൈന്ദവ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇറങ്ങിയ പ്രൃഥ്വിപാലിനെയും ബ്രഹ്മചാരി ഭാര്‍ഗവ റാമിനെയും മലചവിട്ടാനെത്തിയ കെപി ശശികലയെയും കസ്റ്റഡിയിലെടുത്തത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറയുന്നു.
ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും പറ്റി വെളിവില്ലാത്തവരാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നില്‍. കേരളം സാംസ്കാരിക പതനത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
COMMENTS