മുംബയ് : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ബീമാ ഫസല്‍ യോജന റഫേല്‍ ഇടപാടിലും ഭീകരമായ അഴിമ...
മുംബയ് : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ബീമാ ഫസല്‍ യോജന റഫേല്‍ ഇടപാടിലും ഭീകരമായ അഴിമതിയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി സായ് നാഥ്.
കിസാന്‍ സ്വരാജ് സമ്മേളനത്തിന്റെ സമാപനവേദിയില്‍ കര്‍ഷക അവകാശ പ്രവര്‍ത്തകന്‍ കൂടിയായ സായ്‌നാഥ് ഉന്നയിച്ചിരിക്കുന്നത് അതി ഗുരുതരമായ ആരോപണമാണ്.
കര്‍ഷകര്‍ക്ക് എതിരാണ് കേന്ദ്രനയം. റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ കോര്‍പറേറ്റ് കമ്പനികള്‍ക്കാണ് വിള ഇന്‍ഷ്വറന്‍സ് നല്‍കേണ്ട ചുമതല ഏല്പിച്ചു കൊടുത്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 2.8 ലക്ഷം സോയാബീന്‍ കര്‍ഷകരുണ്ട്. അവിടെ ഒരു ജില്ലയില്‍ മാത്രം പ്രധാന്‍മന്ത്രി ബീമാ ഫസല്‍ യോജനയില്‍ ഉള്‍പ്പെട്ട കര്‍ഷകര്‍ 19.2 കോടി രൂപയാണ് പ്രീമിയം അടയ്ക്കുന്നത്.
പദ്ധതിയിലേക്ക് 77 കോടി രൂപ വീതം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും നല്‍കുന്നു. ആകെ 173 കോടി രൂപ റിലയന്‍സ് ഇന്‍ഷുറന്‍സിലേക്ക് അടയ്ക്കുന്നു. ഇതേ സമയം വിള നശിച്ചതിന് 30 കോടി രൂപ മാത്രമാണ് റിലയന്‍സിന് ചെലവുവന്നത്. ബാക്കി 143 കോടി രൂപ റിലയന്‍സിന്റെ ലാഭം.
ഒരു രൂപ പോലും നിക്ഷേപമില്ലാതെയാണ് ഈ ഭീമമായ ലാഭം റിലയന്‍സിനു കിട്ടുന്നത്. ഒരു ജില്ലയിലെ മാത്രം കാര്യമാണ് ഇപ്പറഞ്ഞത്. അപ്പോള്‍ രാജ്യമാകെ എടുത്താല്‍ എത്ര ആയിരം കോടിയായിരിക്കും റിലയന്‍സിന്റെയും മറ്റും പോക്കറ്റിലേക്കു പോകുന്നതെന്നും സായ്‌നാഥ് ചോദിക്കുന്നു.
ഓരോ ദിവസവും 2,000 കര്‍ഷകര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷമായി നടക്കുന്ന കാര്യമാണിത്. സ്വന്തം ഭൂമിയുള്ള 86 ശതമാനം കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന 80 ശതമാനം കര്‍ഷകരും കടക്കെണിയിലായിരിക്കുന്നു.
കര്‍ഷക ആത്മഹത്യയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനു താത്പര്യമില്ല. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 1995-2015 കാലയളവില്‍ ജീവനൊടുക്കിയത് 3.10 ലക്ഷം കര്‍ഷകരാണ്.
ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷകര്‍ക്കെതിരാണെന്നും സായ് നാഥ് പറയുന്നു.
Keywords: Prime Minister Narendra Modi, NDA government, crop insurance schemes, scam, Rafale scam, renowned journalist , P. Sainath, Pradhanmantri Bima Fasal Yojana, Reliance, Essar, crop insurance, Kisan Swaraj Sammelan, Maharashtra, Reliance insurance
COMMENTS