തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമല വിഷയത്തെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷത്തിന്റെ ബഹളം...
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും സ്തംഭിച്ചു. ശബരിമല വിഷയത്തെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷത്തിന്റെ ബഹളം കാരണം 20 മിനിറ്റ് മാത്രമാണ് ഇന്ന് സഭ സമ്മേളിക്കാനായത്.
ശബരിമലയിലെ എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യണമെന്നും ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശബരിമല വിഷയമാണെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഈ വിഷയം അംഗീകരിക്കാന്‍ സ്പീക്കറും മറുപടി പറയാന്‍ മുഖ്യമന്ത്രിയും തയ്യാറായില്ല.
കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് മറുപടി പറഞ്ഞതാണെന്നും ഇനിയൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
Keywords: Niyamasabha, Sabarimala issue, Speaker, Chief minister

COMMENTS