തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലപാതകത്തിലെ പ്രധാന പ്രതിയായ ഡി.വൈ.എസ്.പിയെ ഇതുവരെ പിടികൂടാത്ത സാഹചര്യത്തില്‍ പ്രതി...
പ്രതിഷേധിച്ച് കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി കൊലപാതകം നടന്ന സ്ഥലത്ത് നാളെ ഉപവാസമിരിക്കും.
പൊലീസുകാര്‍ തന്നെ പ്രതിയെ രക്ഷിക്കുന്ന സാഹചര്യമുള്ളതിനാല്‍ കേസിന്റെ മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ് വിജി.
അതേസമയം ഈ കേസില്‍ ക്രൈംബ്രാഞ്ച് ഇതുവരെ പ്രതിയെ സഹായിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് പ്രധാന പ്രതിയെയും കൂടെ രക്ഷപ്പെട്ട ബിനുവിനെയും രണ്ടു ദിവസത്തിനകം പിടികൂടാനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
Keywords: Neyyattinkara, Murder, D.Y.S.P, Viji, Fasting
COMMENTS