തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊലപാതകത്തിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടില...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ കൊലപാതകത്തിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കൊലപാതകം നടന്നിട്ട് എട്ടു ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനല്‍ കുമാറിന്റെ ഭാര്യ അടക്കം ഇന്ന് ഉപവാസ സമരം തുടങ്ങിയിരുന്നു. ദൈവം വിധി നടപ്പാക്കിയെന്നാണ് സനലിന്റെ ഭാര്യ വിജി പ്രതിയുടെ മരണ വാര്‍ത്തയോട് പ്രതികരിച്ചത്.
പ്രതിക്കെതിരെയുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു. കൊലപാതകം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Keywords: Neyyattinkara murder, Sanal kumar, D.Y.S.P, Suicide

COMMENTS