തിരുവനന്തപുരം: വിവാദത്തെ തുടര്‍ന്ന് മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാല സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനം ...
തിരുവനന്തപുരം: വിവാദത്തെ തുടര്‍ന്ന് മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാല സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു.
തന്നെയും സുധാകരനെയും അപമാനിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അതുകൊണ്ടാണ് രാജിയെന്നും അവര്‍ പറയുന്നു. ചിലര്‍ സുധാകരന്റെ സല്‍പ്പേരിന് കളങ്കമേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു.
സുധാകരന്‍ കണ്ണിലെ കൃഷ്ണമണിപ്പോലെ സൂക്ഷിക്കുന്നതാണ് സല്‍പ്പേര്. അത് നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല. പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിരുന്നില്ല. അത്തരമൊരു നീക്കം സര്‍വകലാശാലയുടെ ഭാഗത്തു നിന്നുണ്ടോ എന്നെനിക്കറിയില്ല, നവപ്രഭ പറഞ്ഞു.
തന്നെ കരുവാക്കി മന്ത്രിയെ അക്രമിക്കാന്‍ നോക്കരുതെന്ന് അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. സത്യസന്ധരുടെ പിന്നാലെ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താന്‍ മാധ്യമങ്ങളെ ഉപദേശിക്കുന്നുമുണ്ട് മന്ത്രിപത്‌നി.
സര്‍വകലാശാല ഡയറക്ടറേറ്റ് ഒഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായിട്ടായിരുന്നു നവപ്രഭയെ നിയമിച്ചത്. ഈ തീരുമാനത്തിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മന്ത്രിപത്‌നിക്കു വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നതായിരുന്നു പ്രധാന ആരോപണം.
29 യുഐടികള്‍, പത്തു ബിഎഡ് സെന്ററുകള്‍, ഏഴ് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററുകള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍. ഡയറക്ടറേറ്റ് ഒഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷനു കീഴിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
സെന്റര്‍ മേധാവിയായി നവപ്രഭയെ നിയമിച്ചത് മേയ് മാസത്തിലായിരുന്നു. താത്കാലിക അടിസ്ഥാനത്തില്‍ അന്നു നടത്തിയ നിയമനം തന്നെ വിവാദമായിരുന്നു. ഇപ്പോള്‍ ഈ തസ്തിക സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ ആഴ്ച സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഇതാണ് വിവാദമായതും മന്ത്രി പത്‌നിയുടെ രാജിയില്‍ കലാശിച്ചിരിക്കുന്നതും.
Keywords: Jubily Navaprabha, Minister K Sudhakaran, Kerala University, Syndicate, Director
COMMENTS