തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് തല്‍സ്ഥാനം രാജിവച്ചു. അദ്ദേഹം ഇന്നു രാവിലെ രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി...
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് തല്‍സ്ഥാനം രാജിവച്ചു. അദ്ദേഹം ഇന്നു രാവിലെ രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചന നടത്തും.
മാത്യു.ടി.തോമസിന് പകരം കെ.കൃഷ്ണന്‍കുട്ടി മന്ത്രിയാകും. സത്യപ്രതിജ്ഞാ തീയതി ഇന്ന് തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടാകാനാണ് സാധ്യത.
കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിയെ മാറ്റുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതേ തുടര്‍ന്ന് ജെ.ഡി.എസില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
ദേശീയ നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിച്ചുവെന്നാണ് മാത്യു ടി തോമസ് വിഭാഗത്തിന്റെ പരാതി. മാത്യു ടി തോമസിന് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം കൊടുക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. അതേസമയം നീലലോഹിതദാസന്‍ നാടാരെ പ്രസിഡന്റ് ആക്കണമെന്നാണ് മറുവിഭാഗത്തിന്റെ ആവശ്യം.
Keywords: Mathew T Thomas, Minister, K.Krishnankutty, J.D.S, President

COMMENTS