ന്യൂഡല്‍ഹി: ഹൈക്കോടതി അയോഗ്യനാക്കിയ എം.എല്‍.എ കെ.എം. ഷാജി സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി വിധിക്കെതിരെ കെ.എം. ഷാജി നല്‍കിയ ഹര്‍ജി ഇന്ന് സ...
ന്യൂഡല്‍ഹി: ഹൈക്കോടതി അയോഗ്യനാക്കിയ എം.എല്‍.എ കെ.എം. ഷാജി സുപ്രീംകോടതിയിലേക്ക്. ഹൈക്കോടതി വിധിക്കെതിരെ കെ.എം. ഷാജി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് കെ.എം. ഷാജിയുടെ ആവശ്യം. നിയമസഭാ സമ്മേളനം ഇന്നു തുടങ്ങാനിരിക്കെയാണ് ഈ ആവശ്യവുമായി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഹൈക്കോടതി വിധിയില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് രേഖാമൂലം ലഭിക്കാത്തതിനാല്‍ കെ.എം ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ല.
ഇതു സംബന്ധിച്ചുള്ള നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ് ഇന്നലെ വന്നിരുന്നു. തെരഞ്ഞെടുപ്പിലെ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന കെ.വി നികേഷ് കുമാറാണ് കെ.എം ഷാജിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
Keywords: K.M Shaji, Supreme court, Highcourt order, Today

COMMENTS