തിരുവനന്തപുരം: പ്രതിപക്ഷ ബഹിഷ്‌കരണത്തനിടെ, ജനതാദള്‍ എസ് അംഗം കെ. കൃഷ്ണന്‍കുട്ടി പുതിയ ജലവിഭവ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ...
തിരുവനന്തപുരം: പ്രതിപക്ഷ ബഹിഷ്‌കരണത്തനിടെ, ജനതാദള്‍ എസ് അംഗം കെ. കൃഷ്ണന്‍കുട്ടി പുതിയ ജലവിഭവ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു പുതിയ മന്ത്രി സത്യവാചകം ചൊല്ലിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. രാജിവച്ച മാത്യു ടി. തോമസ് കൈകാര്യ ചെയ്തിരുന്ന വകുപ്പുകള്‍ തന്നെയാണ് കൃഷ്ണന്‍കുട്ടിക്ക് കിട്ടുക.
ശബരിമല ഉള്‍പ്പെടെ വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിച്ചപ്പോള്‍ ഏക ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ ചടങ്ങില്‍ സംബന്ധിച്ചു.
മന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം വച്ചുമാറാനുള്ള പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മാത്യു ടി. തോമസ് രാജിവച്ചത്. രാജിവയ്ക്കാന്‍ മാത്യു ടി തോമസിനു വിസമ്മതമുണ്ടായിരുന്നെങ്കിലും പാര്‍ട്ടി കേന്ദ്ര നേതൃത്വം കൃഷ്ണന്‍ കുട്ടിക്കൊപ്പം നിന്നു.
ചിറ്റൂര്‍ എം.എല്‍.എയാണ് കൃഷ്ണന്‍കുട്ടി. 1982ലാണ് ആദ്യമായി നിയമസഭയിലെത്തിയത്. ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്. ചിറ്റൂരില്‍ നിന്ന് നിരവധി പേര്‍ സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
ഇന്നലെയാണ് മാത്യു ടി തോമസ് മുഖ്യമന്ത്രിക്കു രാജിക്കത്ത് കൊടുത്തത്. ഇന്നലെ തന്നെ അതു ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു.
Keywords: K Krishnanktty, Mathew T Thomas, Water Minister, Kerala
COMMENTS