കൊച്ചി: സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്...
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ പദവി ഒരു നടനെ സംബന്ധിച്ച് വലിയ ബാധ്യതയാണെന്നും അതിനാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഉണ്ടാകരുതെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കി.
സൂപ്പര്‍സ്റ്റാറായി കഴിഞ്ഞാല്‍ അയാളിലെ നടനെ നിയന്ത്രിക്കേണ്ടി വരുമെന്നും പ്രതിഛായയ്ക്ക് കോട്ടം സംഭവിക്കുമെന്നു കരുതി പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
സൂപ്പര്‍ഹിറ്റായ ചിത്രം ദൃശ്യത്തിലെ മോഹന്‍ലാലിനെ കലാഭവന്‍ ഷാജോണ്‍ തല്ലുന്ന രംഗത്തിനെ അന്ന് പലരും എതിര്‍ത്തിരുന്നെന്നും എന്നാല്‍ മോഹന്‍ലാല്‍ അതിന് തയ്യാറായെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അതിന്റെ തമിഴ് പതിപ്പില്‍ നിന്നും തന്റെ ഇമേജ് ഭയന്ന് രജനീകാന്ത് പിന്‍മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് കമല്‍ഹാസനാണ് നായകനായത്.
കാളിദാസ് ജയറാമും അപര്‍ണ്ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന ഹ്യൂമര്‍ ചിത്രമായ മിസ്റ്റര്‍ ആന്റ് മിസ് റൗഡിയാണ് ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സിനിമ.
Keywords: Jeethu Joseph, Superstar, Mohanlal, Kalidas Jayaram

COMMENTS