ഹൈദരാബാദ്: ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉപഗ്രഹം ഹൈസിസ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു...
ഹൈദരാബാദ്: ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉപഗ്രഹം ഹൈസിസ് ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ നിന്നും ഇന്നു രാവിലെ 9.58 നായിരുന്നു വിക്ഷേപണം. ഹൈസിസിനെ കൂടാതെ 30 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി സി -43യിലുണ്ട്.
കൃഷി, വനം, തീരദേശമേഖലയുടെ നിര്‍ണ്ണയം, ഉള്‍നാടന്‍ ജലസംവിധാനം, സൈനികാവശ്യങ്ങള്‍ എന്നിവയ്ക്ക് ഈ ഉപഗ്രഹം വഴി പ്രയോജനം ലഭിക്കും. അഞ്ചു വര്‍ഷമാണ് ഹൈസിസിന്റെ കാലാവധി. ഐ.എസ്.ആര്‍.ഒയുടെ ഈ മാസത്തെ രണ്ടാമത്തെ വിക്ഷേപണമാണിത്. ഈ മാസം 14 ന് ജിസാറ്റ് 29 വിക്ഷേപിച്ചിരുന്നു. അതും വിജയമായിരുന്നു.
Keywords: India, I.S.R.O, Satellite, Earth observation

COMMENTS