തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശബരിമലയില്‍ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിനു...
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ശബരിമലയില്‍ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലിനു ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു. നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരേ പലേടത്തും അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കടകമ്പോളങ്ങളും ബലം പ്രയോഗിച്ച് അടപ്പിക്കുന്നുണ്ട്.
ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് വെളുപ്പിനായതുകൊണ്ട് ദീര്‍ഘദൂര യാത്ര ചെയ്തു വന്ന പലരും വാഹനം കിട്ടാതെ വലയുന്നുണ്ട്. ഹര്‍ത്താല്‍ അറിയാതെ യാത്ര പുറപ്പെട്ടവരും കുടുങ്ങി. പൊലീസ് സംരക്ഷണം കിട്ടാതെ സര്‍വീസ് നടത്തില്ലെന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി അധികൃതര്‍.
ചികിത്സ, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കു പോകുന്നവരും കുടുങ്ങി. ഹര്‍ത്താല്‍ അറിയാതെ സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസ്സുകളും പലേടത്തും തടഞ്ഞിട്ടിരിക്കുകയാണ്. ടാക്‌സികളും ഓട്ടോറിക്ഷകളും ചുരുക്കം ചിലേടങ്ങളില്‍ നിരത്തിലുണ്ട്. സ്വകാര്യ വാഹനങ്ങളും പൊതുവേ നിരത്തില്‍ കുറവാണ്.
പത്തനംതട്ടി, എരുമേലി എന്നിവിടങ്ങളില്‍ നിന്നു പമ്പയിലേക്കു കോണ്‍വോയ് അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുന്നുണ്ട്.
Keywords: Sabarimala, Lord Ayyappa, PK Sasikala, Hartal, Police, KSRTC, Erumely* വിവിധ ജില്ലകളില്‍ നടത്താനിരുന്ന ശാസ്ത്ര മേളകള്‍ നാളത്തേയ്ക്കു മാറ്റി.
* വയാനാട് ജില്ലാ സ്‌കൂള്‍ കലോത്സവം നാളത്തേയ്ക്കു മാറ്റി.
* കേരള ഹിന്ദി പ്രചാരസഭ നടത്താനിരുന്ന സുഗമ പരീക്ഷ മാറ്റിവച്ചു.
* തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റി.
* കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ ക്ലാസുകളും മാറ്റി.
COMMENTS