തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. സെക്രട്ടറിയേറ്റിലും പൊത...
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു.
സെക്രട്ടറിയേറ്റിലും പൊതുസ്ഥലങ്ങളിലും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പ്രതികരണങ്ങള്‍ തേടുന്നതിനാണ് മാധ്യമങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഇനി മുതല്‍ മുന്‍കൂട്ടി അനുമതി ഇല്ലാതെ മാധ്യമങ്ങള്‍ക്ക് ഇവരുടെ പ്രതികരണങ്ങള്‍ തേടാനാകില്ല. ഇതിനായി പി.ആര്‍.ഡി വഴി അനുമതി തേടണം.
പൊതുസ്ഥലത്ത് വച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റ് വിശിഷ്ടവ്യക്തികളുടെയും പ്രതികരണങ്ങള്‍ ആരായുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നവെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
അതേസമയം മാധ്യമങ്ങളുടെ വാ മൂടിക്കെട്ടാനാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Keywords: Government, Order, Media, P.R.D

COMMENTS