കൊച്ചി: വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ് ള ക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്...
കൊച്ചി: വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന അനധികൃത ഫ് ള
ക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഒക്ടോബര്‍ 30 നകം അനധികൃത ഫ് ളക്‌സ് ബോര്‍ഡുകള്‍ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ പാലിക്കാത്തതിനാലാണ് വിമര്‍ശനം.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഉത്സാഹം കാണിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഹൈക്കോടതി വിധി മാനിക്കാത്തതെന്നും സ്വന്തം ചിത്രമുള്ള ഫ് ളക്‌സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നിരോധനം കണക്കാക്കാതെ വഴിയരികില്‍ അനധികൃതമായി ഫ് ളക്‌സ് സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ചീഫ് സെക്രട്ടറിയെയും ഡിജി.പിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കക്ഷിചേര്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
Keywords: Highcourt, Government, Chief minister, Flex board
COMMENTS