ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് രംഗ...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് രംഗത്ത്. നോട്ടു നിരോധനം നടപ്പാക്കുന്ന സമയത്തെ പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യനാണ് നോട്ടുനിരോധനത്തിനെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.
അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ദ ചലഞ്ചസ് ഓഫ് ദ മോദി ജെയ്റ്റ്‌ലി ഇക്കണോമി എന്ന പുസ്തകത്തിലാണ് ഇത്തരത്തില്‍ കടുത്ത വിമര്‍ശനമുള്ളത്.
സാധാരണയായി യുദ്ധം, പരിധിവിട്ട നാണയപ്പെരുപ്പം, സാമ്പത്തിക പ്രതിസന്ധി, രാഷ്ട്രീയ കലാപം തുടങ്ങിയ അവസരങ്ങളിലാണ് മറ്റു രാജ്യങ്ങള്‍ നോട്ടുനിരോധനം എന്ന മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്നും ഈ നടപടിയെ തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 6.8 ശതമാനത്തിലേക്ക് താഴ്ന്നുയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചത് മൊത്തം ആഭ്യന്തര ഉത്പാദനത്തെ ബാധിച്ചെന്നും അത് രാജ്യത്ത് ഏല്പിച്ച സാമ്പത്തിക ആഘാതം വലുതാണെന്നും അതിനാല്‍ തന്നെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Aravind Subrahmanian, Demonetisation, Central government, Economic advisor

COMMENTS