സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശബരിമലയെ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ തിടുക്കം ക...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശബരിമലയെ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം.
പൊതുജനങ്ങള്‍ക്കു തലവേദനയുണ്ടാക്കാത്ത വിധം വിധി നടപ്പാക്കാമായിരുന്നു. എന്നാല്‍, അതിനു തുനിയുകയോ തുടക്കത്തില്‍ എല്ലാ വിഭാഗക്കാരെയും വിളിച്ചുകൂട്ടി ചര്‍ച്ച നടത്തുകയോ ചെയ്തില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്രയേറെ സങ്കീര്‍ണമാക്കാതെ കഴിക്കാമായിരുന്നുവെന്നും വിമര്‍ശനവും അഭിപ്രായവും ഉയര്‍ന്നു.
വേണ്ടത്ര കൂടിയാലോചനകള്‍ നടത്താതെ തിടുക്കത്തില്‍ വിഷയത്തില്‍ ഇടപെട്ടതാണ് പ്രശ്‌നം വഷളാക്കിയത്. ഇതു വേണ്ടിയിരുന്നില്ലെന്നാണ് യോഗത്തിന്റെ പൊതു വികാരം ഉയര്‍ന്നത്. നിയമസഭ കൂടുന്നതിനിടെ, ഇത്തരമൊരു വാര്‍ത്ത കൂടി പുറത്തുവരുന്നത് സര്‍ക്കാരിനു തന്നെ തലവേദനയാവും.
പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി, ഉയര്‍ത്തുന്ന നിലപാടിലേക്കുതന്നെയാണ് സിപിഐയും എത്തുന്നത്. ഇതോടെ, സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
എന്നാല്‍, ശബരിമലയില്‍ പൊലീസ് ഇടപെട്ടതുവഴി ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ അഭിപ്രായപ്പെട്ടത്. ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ നാക്കമുണ്ടായപ്പോഴാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രിണം പിന്‍വലിക്കാവുന്ന സാഹചര്യമല്ല ഇപ്പോഴുമെന്ന് പ്രതിപക്ഷ അടിയന്തര പ്രമേയത്തിന് പിണറായി മറുപടി നല്കി.
വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ക്ഷേത്രങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളംവച്ചു. തുടര്‍ന്ന് സഭ ഒരു മണിക്കൂര്‍ നിറുത്തിവച്ചു.
Keywords: Sabarimala, Lord Ayyappa, Assembly, Kerala

COMMENTS