ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എത...
ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്ക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനാവില്ല. ഇവര്‍ക്കു പുറമെ പന്തളം രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പടെ മറ്റു മൂന്നുപേര്‍ക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള അനുമതി സോളിസിറ്റര്‍ ജനറല്‍ നിഷേധിക്കുകയായിരുന്നു.
സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്തതിനാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ അഡ്വ. ഗീനാകുമാരി, അഡ്വ.വര്‍ഷ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍ ഇവരുടേത് കോടതിയലക്ഷ്യമല്ലെന്നും ക്രിയാത്മക വിമര്‍ശനം മാത്രമാണെന്നും മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോടതി അലക്ഷ്യ നടപടി സ്വീകരിക്കാനാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.
Keywords: P.S Sreedharan Pillai, Thanthri, Supreme court, Thushar Mehta

COMMENTS