തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി മ...
തിരുവനന്തപുരം: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തുന്നു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ശോഭ സുരേന്ദ്രന്‍, എസ്.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് ക്ലിഫ് ഹൗസിനു മുന്നില്‍ പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്.
കെ.സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസാണെന്നും മുഖ്യമന്ത്രിയുടെ ഈ പോക്ക് അപകടത്തിലേക്കാണെന്നും പി.എസ് ശ്രീധരന്‍ പിള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. കെ.സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്താനാണ് ബി.ജെ.പിയുടെ നീക്കം.
Keywords: B.J.P, K.Surendran, P.S Sreedharan Pillai, Cliff house, Chief minister

COMMENTS