കലിഫോര്‍ണിയ : അമേരിക്കയില്‍ കലിഫോര്‍ണിയയില്‍ തൗസന്റ് ഓക്ക്‌സ് നഗരത്തിലെ ബാറില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20 ന് നടന്ന വെടിവയ്പ്പ...
കലിഫോര്‍ണിയ : അമേരിക്കയില്‍ കലിഫോര്‍ണിയയില്‍ തൗസന്റ് ഓക്ക്‌സ് നഗരത്തിലെ ബാറില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.20 ന് നടന്ന വെടിവയ്പ്പില്‍ 12 മരണം.
യുഎസ് നാവിക സേനയില്‍ അംഗമായിരുന്ന ഇയാന്‍ ഡേവിഡ് ലോഗ് (28) ആണ് അക്രമിയെന്നു വെന്‍ചുറ കൗണ്ടി ഷെറീഫ് ജെഫ് ഡിയന്‍ അറിയിച്ചു. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം നിറയൊഴിച്ചു ജീവനൊടുക്കി.
ആക്രമണകാരണം വ്യക്തമല്ല. 200 പേര്‍ ബാറിലുണ്ടായിരുന്നപ്പോഴാണ് ഇയാള്‍ വെടിയുതിര്‍ത്തത്. സര്‍വകലാശാലാ വിദ്യാര്‍ഥികളാണ് കൂടുതലും ഉണ്ടായിരുന്നത്.
ബാറില്‍ സംഗീത പരിപാടിക്കിടെ കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമി വെടിയതിര്‍ക്കുകയായിരുന്നു.
ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കിയ ശേഷമായിരുന്നു വെടിയുതിര്‍ത്തത്. പരിക്കറ്റ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Keywords: Ian Long, Borderline Bar, Grill , Thousand Oaks, mental health, Marines, Afghanistan, California State University, Northridge
COMMENTS