തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകട മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചിര...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകട മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചിരിക്കെ, അപകട വേളയില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്നു സാക്ഷിമൊഴി.
അഞ്ചുപേരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി മൊഴി കൊടുത്തിരിക്കുന്നത്. ഇവരെല്ലാം അപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരും സമീപവാസികളുമാണ്.
ബാലഭാസ്‌കറെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഇതുകൂടാതെ രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയെടുക്കാനും തീരുമാനമായി. ബാലഭാസ്‌കറിന്റെ കാറിനു തൊട്ടു പിന്നിലുണ്ടായിരുന്ന വാഹനം ഓടിച്ചിരുന്ന കൊല്ലം സ്വദേശിയും മൊഴി കൊടുത്തിരിക്കുന്നത് ബാലഭാസ്‌കര്‍ തന്നെയെന്നാണ്.
ഇതേസമയം, മൊഴി നല്‍കിയവരില്‍ രണ്ട് പേര്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയാണോ എന്നു സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയാണ് അപകട വേളയില്‍ വണ്ടിയോടിച്ചിരുന്നത് ഒപ്പമുണ്ടായിരുന്ന അര്‍ജുനാണെന്നു മൊഴി കൊടുത്തത്. താനല്ല, ബാലഭാസ്‌കറാണ് അപകടവേളയില്‍ വാഹനമോടിച്ചതെന്നാണ് അര്‍ജുന്‍ മൊഴി കൊടുത്തിരിക്കുന്നത്.
Keywords: Balabhaskar, Accident, Pallippuram, Violinist
COMMENTS