കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിനായുള്ള താരനിശയുടെ കാര്യ...
കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തിനായുള്ള താരനിശയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പ്. നേരത്തെ ഡിസംബര്‍ ഏഴിന് എ.എം.എം.എ സംഘടിപ്പിക്കുന്ന താരനിശയ്‌ക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തുവന്നിരുന്നു.
നിര്‍മ്മാതാക്കളുടെ സംഘടനയും എ.എം.എം.എ ഭാരവാഹികളും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയിലായത്. ഇതു സംബന്ധിച്ചുള്ള കരാറില്‍ ഇരു സംഘടനകളും ഒപ്പുവച്ചു. ഡിസംബര്‍ ഏഴിന് അബുദാബിയിലാണ് താരനിശ സംഘടിപ്പിച്ചിരിക്കുന്നത്.
നേരത്തെ നിര്‍മ്മാതാക്കളുടെ നേതൃത്വത്തില്‍ താരനിശ നടത്താന്‍ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും എ.എം.എം.എ അതിന് ഇതുവരെ തയ്യാറായിരുന്നില്ല. അതിനും ഇപ്പോള്‍ തീരുമാനമായി. 2019 മാര്‍ച്ചില്‍ നിര്‍മ്മാതാക്കളുടെ നേതൃത്വത്തില്‍ താരനിശ നടത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
Keywords: A.M.M.A, Producers, Stage show, CM's flood relief fund

COMMENTS