ബംഗളൂരു: കന്നട നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശു...
ബംഗളൂരു: കന്നട നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു.
നെഞ്ചുവേദനയെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ച് അടിന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രാത്രി പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു. കുറച്ചുകാലമായി പല രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
മലയാളികളുടെ ഇഷ്ടനടി സുമലതയാണ് ഭാര്യ. ഏക മകന്‍ അഭിഷേക്. മൂന്ന് പ്രാവശ്യം ലോക്‌സഭാംഗമായിരുന്നു. കേന്ദ്ര സഹ മന്ത്രിയുമായിരുന്നു. ജനതാദളില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസിലേക്കു മാറിയിരുന്നു.
2006-2007 കാലയളവില്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരില്‍ വിവരസാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. കാവേരി നദീജല തര്‍ക്കം കൊടുമ്പിരിക്കൊണ്ടിരിക്കെ, കാവേരി ട്രിബ്യൂണലിന്റെ രൂപീകരണം സംബന്ധിച്ച അഭിപ്രായഭിന്നതയെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
1952 മെയ് 29 നാണ് മാലവള്ളി ഹുച്ചെ ഗൗഡ അമര്‍നാഥ് എന്ന അംബരീഷ് ജനിച്ചത്. നാല് പതിറ്റാണ്ടു നീണ്ട സിനിമാ ജീവിതത്തിനിടെ 200 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡത്തിലെ റിബല്‍ ഹീറോയായിരുന്നു അംബരീഷ്.
Keywords: Bengaluru, Kannada actor , politician, Ambareesh, Vikram Hospital, Lok Sabha member, State minister, actress Sumalatha, Abishek, Malavalli Huchche Gowda Amarnath, Mount Elizabeth Hospital, Singapore
COMMENTS