പുണെ: ഹോപ്പും ഹീറോ ഷിംറോന്‍ ഹെറ്റ്മയെറും ചേര്‍ന്ന് ഇന്ത്യയെ വിരട്ടുന്നു. തുടര്‍ച്ചയായി മൂന്നാം സെഞ്ചുറി തികച്ച ക്യാപ്ടന്‍ വിരാട് കോലിക്ക...
പുണെ: ഹോപ്പും ഹീറോ ഷിംറോന്‍ ഹെറ്റ്മയെറും ചേര്‍ന്ന് ഇന്ത്യയെ വിരട്ടുന്നു. തുടര്‍ച്ചയായി മൂന്നാം സെഞ്ചുറി തികച്ച ക്യാപ്ടന്‍ വിരാട് കോലിക്കു പോലും ഇന്ത്യയെ രക്ഷിക്കാനാവാതെ വന്നതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര 1-1ലെത്തി.
പുണെയില്‍ മൂന്നാം ഏകദിനത്തില്‍ 43 റണ്‍സിനാണ് വിന്‍ഡീസിനോട് ഇന്ത്യ തോല്‍വി സമ്മതിച്ചത്. അതിഥികള്‍ ഉയര്‍ത്തിയ 284 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 240ല്‍ വീണുപോയി.
ഒന്നാം ഏകദിനം ഇന്ത്യ ജയിക്കുകയും രണ്ടാം ഏകദിനം സമനിലയിലാവുകയും ചെയ്തിരുന്നു. 110 പന്തില്‍ സെഞ്ചുറി തികച്ച കോലിക്കു പിന്തു പകരാന്‍ ആളില്ലാതെ പോയി. ഏകദിനത്തില്‍ 38ാം സെഞ്ചുറിയാണ് കോലി പുണെയില്‍ കുറിച്ചത്.
Guwahati 💯✅— BCCI (@BCCI) October 27, 2018
Visakhapatnam 💯✅
Pune 💯 ✅@imVkohli with three ODI centuries in a row, the first India batsman to achieve the feat!! pic.twitter.com/X5Zwma8QMe
വമ്പന്മാരായ രോഹിത് ശര്‍മ (8), ശിഖര്‍ ധവാന്‍ (35), അമ്പാട്ടി റായിഡു (22), ഋഷഭ് പന്ത് (24), എം.എസ്. ധോണി (7), എന്നിവരെല്ലാം വന്നതു പോലെ മടങ്ങുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ (10), യുസ്വേന്ദ്ര ചാഹല്‍ (3), ഖലീല്‍ അഹമ്മദ്(3), ജസ്പ്രീത് ബുംറ (0) എന്നിവര്‍ തീര്‍ത്തും നിസ്സഹായരായി. 15 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെനിന്നു.
ടോസ് നേടിയ വിരാട് കോലി എതിരാളികളെ ബാറ്റിംഗിനയച്ചു. 50 ഓവറില്‍ 9 വിക്കറ്റിന് 283 റണ്‍സാണ് വിന്‍ഡീസ് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഷെയ് ഹോപ്പ് ഇക്കുറി 95 റണ്‍സെടുത്ത് ടീമിന്റെ ഭാരം ചുമലിലേറ്റി.
വാലറ്റത്തു തകര്‍ത്തടിച്ച ആഷ്‌ലി നഴ്‌സ് (22 പന്തില്‍ 40) വിന്‍ഡീസിനെ പൊരുതാനുള്ള സ്‌കോറിലേക്കു നയിച്ചു. 55 റണ്‍സിനിടെ മൂന്നു മുന്‍ നിര വിക്കറ്റുകള്‍ കൊഴിഞ്ഞു പകച്ചു നിന്നശേഷമാണ് വിന്‍ഡീസ് പൊരുതിക്കയറിയത്.
കീറോണ്‍ പവല്‍ (21), ഹോംരാജ് (15) എന്നിവര്‍ ബുംറയ്ക്ക് കീഴടങ്ങി. മര്‍ലോണ്‍ സാമുവല്‍സ് ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വീഴുമ്പോള്‍ 9 റണ്‍സായിരുന്നു സമ്പാദ്യം.
21 പന്തില്‍ 37 റണ്‍സ് നേടിനില്‍ക്കെ ഹെറ്റ്മയറെ കുല്‍ദീപിന്റെ പന്തില്‍ സ്റ്റംപ് ചെയ്തു ധോണി പുറത്താക്കി. റോവ്മാന്‍ പവല്‍ നാലു റണ്‍സു മാത്രമാണെടുത്തത്.
പിന്നീട് ഹോപ്പിനു പിന്തുണയുമായി ക്യാപ്ടന്‍ ജാസണ്‍ ഹോള്‍ഡര്‍ വന്നു. ഹോള്‍ഡറെ (32) വീഴ്ത്തി ഭുവനേശ്വര്‍ ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു.
പിന്നാലെ ഹോപ്പിനെ ഗംഭീര യോര്‍ക്കറില്‍ ബുംറ വീഴ്ത്തി. 113 പന്തില്‍ 95 റണ്‍സായിരുന്നു ഹോപ്പിന്റെ സമ്പാദ്യം. പിന്നീട് നഴ്‌സും കെമര്‍ റോച്ചും ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിനു ശിക്ഷിച്ചു സ്‌കോര്‍ 280 കടത്തി.
Keywords: Virat Kohli, Indian cricketer, consecutive centuries, ODI cricket, Indian cricket team, skipper, West Indies, Pune, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara,Visakhapatnam, eight-wicket victory, Sachin Tendulkar
COMMENTS