ഹൈദരാബാദ്: മലയാളത്തിന്റെ ആക്ഷന്‍ നായികയായിരുന്ന വാണി വിശ്വനാഥ് തെലുങ്കാന രാഷ്ട്രീയത്തിലിറങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് തെലുങ...
ഹൈദരാബാദ്: മലയാളത്തിന്റെ ആക്ഷന്‍ നായികയായിരുന്ന വാണി വിശ്വനാഥ് തെലുങ്കാന രാഷ്ട്രീയത്തിലിറങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് തെലുങ്ക് ദേശം പാര്‍ട്ടി വാണി വിശ്വനാഥുമായി ചര്‍ച്ചകള്‍ നടത്തി.
എന്‍.ടി രാമറാവുവിന്റെ സാമ്രാട്ട് അശോക എന്ന ചിത്രത്തിലെ നായികയായിരുന്നതിനാല്‍ തെലുങ്ക് ജനങ്ങള്‍ക്ക് സുപരിചിതയാണ് വാണി. അതിനാല്‍ തന്നെ തെലുങ്ക് രാഷ്ട്രീയത്തില്‍ അവര്‍ ശോഭിക്കും എന്ന ഉറപ്പിലാണ് പാര്‍ട്ടി അവരെ സമീപിച്ചതെന്നാണ് സൂചന.
അതേസമയം തെലുങ്ക് ദേശം പാര്‍ട്ടി പലതവണ ചര്‍ച്ച നടത്തിയിട്ടും വാണി വിശ്വനാഥ് ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
പാര്‍ട്ടിയിലെ എം.എല്‍.എമാരില്‍ പലരും കൂറുമാറിയതും പാര്‍ട്ടിയിലെ താരസാന്നിദ്ധ്യമായിരുന്ന റോജ കോണ്‍ഗ്രസ്സിലേക്ക് കൂറുമാറിയതുമാണ് വാണി വിശ്വനാഥിനെ സമീപിക്കാന്‍ പാര്‍ട്ടിക്ക് പ്രേരണയായത്.

COMMENTS