ശബരിമല: ശബരിമലയില്‍ സംജാതമായിരിക്കുന്നത് അപകടകരമായ സ്ഥിതിവിേശഷമാണെന്നു തന്ത്രി കണ്ഠര് രാജീവര്. ഇതേസമയം, ശബരിമലയെ കലാപഭൂമിയാക്കാനുള്ള ആര...
ശബരിമല: ശബരിമലയില്‍ സംജാതമായിരിക്കുന്നത് അപകടകരമായ സ്ഥിതിവിേശഷമാണെന്നു തന്ത്രി കണ്ഠര് രാജീവര്. ഇതേസമയം, ശബരിമലയെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു.
കണ്ഠര് രാജീവര്:
വനിതകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വിശ്വാസികളില്‍ ഭൂരിഭക്ഷവും അസ്വസ്ഥരാണ്. ശബരിമലയില്‍ തുടരുന്ന ആചാരങ്ങള്‍ തെറ്റിക്കാതെ തുടരണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായവും അഭ്യര്‍ത്ഥനയും.
എന്നാല്‍, ഈ വിഷയത്തില്‍ കലാപം നടത്തുന്നതിനോടു യോജിക്കുന്നില്ല. അക്രമത്തെക്കുറിച്ചു വിശ്വാസികളാരും ചിന്തിക്കുകകൂടിയില്ല. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കു പിന്നില്‍ പുറത്തുനിന്നുള്ളവരായിരിക്കാം.
ഒരു തര്‍ക്കം വരുമ്പോള്‍ നിയമത്തെക്കുറിച്ചു മാത്രമാണു സുപ്രീംകോടതി ചിന്തിക്കുന്നത്. ഇവിടെ നിലനില്ക്കുന്ന പാരമ്പര്യത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ കോടതി ചിന്തിക്കാറില്ല. ശബരിമലയില്‍ ഉള്ള ആചാരങ്ങള്‍ തുടരണമെന്നു തന്നെയാണ് വിശ്വാസികളില്‍ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.
പിണറായി വിജയന്‍ : വിശ്വാസികള്‍ സത്യം തിരിച്ചറിയണം. ശബരിമലയെ തകര്‍ക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നു. ശബരിമല എല്ലാ ജാതിമത വിഭാഗങ്ങളിലും പെട്ടവര്‍ക്ക് ഒരു പോലെ ദര്‍ശനം നടത്താന്‍ കഴിയുന്ന ക്ഷേത്രമാണ്. ഈ സവിശേഷതയില്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘങ്ങള്‍ക്ക് അസ്വസ്ഥതയുണ്ട്.
വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍ പോലും വെട്ടിത്തിരുത്താനും ഇല്ലായ്മ ചെയ്യാനും ആര്‍എസ്എസ് ശ്രമിച്ചിട്ടുണ്ട്. മലയരയര്‍ ഉള്‍പ്പെടെ ആദിവാസികള്‍ക്ക് ശബരിമല കാര്യത്തില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് ഇല്ലായ്മ ചെയ്യുന്നതില്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിയാവുതാണ്.
സവര്‍ണജാതിഭ്രാന്താല്‍ പ്രേരിതമായാണ് ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍. ഇത് ശബരിമലയുടെ അടിസ്ഥാന സ്വഭാവത്തെത്തന്നെ തകര്‍ക്കും. സവര്‍ണ്ണ ജാതീയ ആധിപത്യം ഉറപ്പിക്കുകയാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.
COMMENTS