തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി ...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധി വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്നും, ഈ മണ്ഡലകാലത്ത് തന്നെ സ്ത്രീകള്‍ക്ക് വേണ്ട സുരക്ഷ ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാട് ശരിയല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് വ്യക്തിപരമാണെന്നും പറഞ്ഞു.
അതേസമയം സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമവായത്തിനായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാകണമെന്നും വിധി നടപ്പാക്കുന്ന കാര്യത്തില്‍ തിരക്കു കാണിക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

COMMENTS