ന്യൂഡല്‍ഹി: പൂജാ അവധി വരുന്നതിനാല്‍, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്കെതിരേ സുപ്രീം കോടതി പുനപ്പരിശോധനാ ഹര്‍ജ...
ന്യൂഡല്‍ഹി: പൂജാ അവധി വരുന്നതിനാല്‍, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്കെതിരേ സുപ്രീം കോടതി പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് വൈകും.
ഒക്ടോബര്‍ 12ന് പൂജ അവധിക്കായി സുപ്രീം കോടതി പിരിയും. പിന്നീട് 22ന് ശേഷമേ തുറക്കൂ. ഇതു കഴിഞ്ഞു മാത്രമേ ഹര്‍ജി ഫയല്‍ ചെയ്താലും പരിഗണിക്കപ്പെടാന്‍ ഇടയുള്ളൂ.
പുനപ്പരിശോധന നല്‍കുന്നതില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഉടനുണ്ടായേക്കും. പുനപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് ആദ്യം പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പിന്നീട് നിലപാട് മാറ്റിയിരുന്നു. സര്‍ക്കാര്‍ നിലപാടിനൊപ്പം ബോര്‍ഡ് നില്‍ക്കുമെന്നായിരുന്നു അദ്ദേഹം പിന്നീടു പറഞ്ഞത്.
ചില ഹിന്ദു സംഘടനകള്‍ പുനപരിശോധനയുമായി കോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇങ്ങനെയുണ്ടായാല്‍, ഇതിന്റെ രാഷ്ട്രീയ നേട്ടം ഇടതു സര്‍ക്കാരിനു കിട്ടാതെ പോയേക്കുമെന്നാണ് ഹര്‍ജി നല്കണമെന്നു വാദിക്കുന്നവര്‍ പറയുന്നത്.
ഇതിനിടെ, ശബരിമല വിഷയത്തില്‍ ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ മന്ത്രി ഇ പി ജയരാജന്റെ കാര്‍ സംഘ പരിവാര്‍ അംഗങ്ങള്‍ തടഞ്ഞു. തടയാനെത്തിയവര്‍ കാറില്‍ അടിക്കുകയും മുന്നില്‍കിടക്കുകയും ചെയ്തു. ഇതോടെ പൊലീസ് ഇടപെട്ട് മന്ത്രിക്കു വഴിയൊരുക്കി.
സമാധാനപരമായ നാമജപയാത്രയാണ് കൈയേറ്റത്തിന്റെ വക്കിലെത്തിയത്. സിപിഎം കേന്ദ്ര കമ്മറ്റി യോഗം കഴിഞ്ഞ് വരികയായിരുന്നു ജയരാജന്‍.
യോഗത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡല്‍ഹിയിലുള്ളതിനാല്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പ്രധാനഗേറ്റില്‍ സംഘര്‍ഷം തുടര്‍ന്നതോടെ രണ്ടാം ഗേറ്റുവഴി മന്ത്രിയെ കേരള ഹൗസിലേക്ക് കടത്തി.
ശബരിമലയിലെ സ്ത്രീ പ്രവേശത്തിനെതിരേ, വൈകുന്നേരം നാലു മണിക്ക് ഡല്‍ഹിയില്‍ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നാമജപയാത്ര സംഘടിപ്പിച്ചിരുന്നു. യാത്രയ്ക്കു ശേഷം കേരള നിയമമന്ത്രി എകെ ബാലനു നിവേദനം കൊടുക്കാനായിട്ടാണ് സംഘ പരിവാര്‍ നേതൃത്വത്തിലെ പ്രവര്‍ത്തകര്‍ കേരള ഹൗസിന് മുന്നിലെത്തിയത്.
പ്രതിഷേധക്കാരെ അകത്തേക്ക് കടത്തിവിടാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഈ സമയത്താണ് മന്ത്രി ജയരാജന്‍ കാറിലെത്തിയത്. ഉടന്‍ പ്രതിഷേധക്കാര്‍ ജയരാജന്റെ നേരേ തിരിയുകയായിരുന്നു.
ഇതിനു തൊട്ടു മുന്നിലായി എ വിജയരാഘവന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍വന്ന വാഹനം കേരള ഹൗസിലേക്ക് കടക്കുകയും ചെയ്തു. പിന്നീട്, നിയമമന്ത്രി എ.കെ ബാലന് നിവേദനം സമര്‍പ്പിച്ച സംഘം, കേരള സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു.
COMMENTS