ന്യൂഡല്‍ഹി: മീ ടു ക്യാംപെയ്‌നെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറ...
ന്യൂഡല്‍ഹി: മീ ടു ക്യാംപെയ്‌നെ പിന്തുണച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സ്ത്രീകളോട് എങ്ങനെ മാന്യതയോടെ പെരുമാറണമെന്ന് പഠിക്കണമെന്നും മാറ്റത്തിന് വേണ്ടി സത്യം ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നുമാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
സ്ത്രീകളെ അന്തസോടെയും ബഹുമാനത്തോടെയും സമീപിക്കണമെന്നും തങ്ങള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമങ്ങള്‍ പുറത്ത് പറയാന്‍ അവര്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും രാഹുല്‍ കുറിച്ചു. കേന്ദ്ര സഹമന്ത്രി എം.ജെ അക്ബറിനെതിരെയുള്ള വിമര്‍ശനം വിവാദമാകുന്നതിനിടെയുള്ള രാഹുലിന്റെ ഈ പിന്തുണ ശ്രദ്ധേയമാണ്.

COMMENTS