കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ സ്വന്തം കൈമുറിച്ചു ചോരവീഴ്ത്തി നടയടപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്ന പ്രസ്താവനയുടെ പേരില്‍...
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ സ്വന്തം കൈമുറിച്ചു ചോരവീഴ്ത്തി നടയടപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്ന പ്രസ്താവനയുടെ പേരില്‍ അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ അറസ്റ്റു ചെയ്തു.
കലാപത്തിന് ആഹ്വാനം ചെയ്തുവെന്നു കാട്ടിയാണ് തിരുവനന്തപുരത്തെ ഫ് ളാറ്റില്‍ നിന്നു രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചി പൊലീസാണ് രാഹുലിനെ അറസ്റ്റു ചെയ്തു കൊണ്ടുപോയത്.
കൊച്ചി സ്വദേശി പ്രമോദ് നല്‍കിയ പരാതി പ്രകാരമാണ് രാഹുലിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. എറണാകുളത്തു പത്രസമ്മേളനത്തിനിടയിലാണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.
രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ കലാപത്തിനു പദ്ധതിയിട്ടെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.
COMMENTS