ആര്‍ട് ഒഫ് ലിവിംഗ് ഓര്‍ഗനൈസേഷന്‍ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇന്റ്റര്‍നാഷണല്‍ ഭജന്‍ ട്രൂപ്പിലെ സംഗീതജ്ഞന്‍ മുരുകദാസ് ചന്ദ്രയും സംഘവും നവര...
ആര്‍ട് ഒഫ് ലിവിംഗ് ഓര്‍ഗനൈസേഷന്‍ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇന്റ്റര്‍നാഷണല്‍ ഭജന്‍ ട്രൂപ്പിലെ സംഗീതജ്ഞന്‍ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷചടങ്ങില്‍ സംഗീതാര്‍ച്ചനക്കായി കേരളത്തിലെത്തുന്നു.
ഒക്ടോബര്‍15 ന് രാവിലെ 10 മണിമുതല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലാണ് മുരുകദാസ് ചന്ദ്ര നയിക്കുന്ന സംഗീതതാര്‍ച്ചന. തുടര്‍ച്ചയായി ഏഴാമത്തെ വര്‍ഷമാണ് മുരുഗദാസ് ഇവിടെ സംഗീതാര്‍ച്ചന നടത്തുന്നത്.
കര്‍ണ്ണാട്ടിക് സംഗീതജ്ഞന്‍ കടയ്ക്കല്‍ ബാബു നരേന്ദ്രന്റെ ശിക്ഷണത്തില്‍ വളരെ ചെറുപ്പത്തിലേ ഗുരുകുലസമ്പ്രദായത്തില്‍ സംഗീതം അഭ്യസിച്ച മുരുകദാസ് ചന്ദ്ര കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയാണ്.
ആര്‍ട് ഒഫ് ലിവിംഗ് നേതൃത്വത്തില്‍ കേരളം, കര്‍ണ്ണാടക , തമിഴ്‌നാട് , ശ്രീലങ്ക , യു പി ,യു എ ഇ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നടന്ന മഹാസത്‌സംഗുകള്‍ക്ക് മുരുകദാസ് നേതൃത്വം നല്‍കിയിട്ടുണ്ട്.
'പാദപൂജ' , 'ശരണം' തുടങ്ങിയ പേരുകളിലും മറ്റുമായി സ്വന്തമായിരചനയും സംഗീതവും നല്‍കി ചിട്ടപ്പെടുത്തിയ നിരവധി സംഗീത ആല്‍ബങ്ങള്‍ മുരുകദാസിന്റേതായി വിപണിയില്‍ ലഭ്യമാണ് .
COMMENTS