കൊച്ചി: നടന്‍ ദിലീപിനെ പിന്തുണച്ച് പത്രസമ്മേളനം നടത്തിയ എഎംഎംഎ സെക്രട്ടറി സിദ്ദിഖിനെതിരേ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷും ബാ...
കൊച്ചി: നടന്‍ ദിലീപിനെ പിന്തുണച്ച് പത്രസമ്മേളനം നടത്തിയ എഎംഎംഎ സെക്രട്ടറി സിദ്ദിഖിനെതിരേ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജഗദീഷും ബാബുരാജും. ഇരുവരുടെയും ശബ്ദരേഖകള്‍ ചാനലുകളാണ് പുറത്തുവിട്ടത്.
അമ്മയില്‍ ഭീഷണിയുടെ സ്വരം ഇനി വിലപ്പോവില്ലെന്ന് ജഗദീഷ് പറയുന്നു. സംഘടനയില്‍ ആരുടെയും ഗുണ്ടായിസം അനുവദിക്കില്ല. കെപിഎസി ലളിത നടികള്‍ക്കെതിരെ കൈക്കൊണ്ട നിലപാട് സ്ത്രീവിരുദ്ധമാണ്.
അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അച്ചടക്കവും എല്ലാവര്‍ക്കും വേണമെന്നും ജഗദീഷ് പറയുന്നു. ഒരുപാടു കാര്യങ്ങള്‍ എനിക്കറിയാമെന്നും അതുപറയാന്‍ എന്നെ പ്രേരിപ്പിക്കരുതെന്നും ജഗദീഷ് പറയുന്നു.
ഞാന്‍ അമ്മയുടെ പ്രസിഡന്റ് പറയുന്നതിനൊപ്പം നില്ക്കുന്നു. പ്രസിഡന്റ് പറയുന്നതിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കും. വല്യേട്ടന്‍ മനോഭാവം ആര്‍ക്കും വേണ്ടെന്നും ജഗദീഷ് പറഞ്ഞു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ സംഘടനയില്‍ സൂപ്പര്‍ ബോഡി ഉണ്ടോ എന്നാണ് ബാബുരാജിന്റെ ചോദ്യം. ദിലീപിനെ സപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ വ്യക്തിപരമായി വേണമെന്നും സംഘടനയുടെ പേരില്‍ വേണ്ടെന്നും ബാബുരാജ് പറയുന്നു.
COMMENTS