കലിഫോര്‍ണിയ : അമേരിക്കയില്‍ ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കവേ മലമുകളില്‍ നിന്നു വീണു കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. കതിരൂര്‍...
കലിഫോര്‍ണിയ : അമേരിക്കയില്‍ ട്രക്കിംഗിനിടെ സെല്‍ഫിയെടുക്കവേ മലമുകളില്‍ നിന്നു വീണു കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു.
കതിരൂര്‍ സ്വദേശിയായ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് കലിഫോര്‍ണിയയിലെ മലമുകളില്‍ സെല്‍ഫി എടുക്കവേ കാല്‍വഴുതി കൊക്കയില്‍ വീണു മരിച്ചത്.
ചൊവ്വാഴ്ചയായിരുന്നു ദുരന്തം. ഇന്നു വെളുപ്പിനു 2.30ന്് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ബന്ധുക്കളെ മരണവിവരം അറിയിച്ചു.
മൃതദേഹത്തില്‍ നിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ് വിഷ്ണു. ബുധനാഴ്ച വിഷ്ണു ഓഫീസിലെത്തിയിരുന്നില്ല. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ രണ്ടു പേരെക്കുറിച്ചും വിവരമൊന്നും കിട്ടിയില്ല.
തുടര്‍ന്നു പൊലീസിന്റെ സഹയത്തോടെ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിഞ്ഞത്.
കതിരൂരിലെ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി. വിശ്വനാഥന്റെയും ഡോ. സുഹാസിനിയും മകനാണ് വിഷ്ണു. വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു ഓസ്ട്രലിയയിലെ മെല്‍ബണിലാണ്. കോട്ടയം നിവാസി രാമമൂര്‍ത്തിയുടെയും ചിത്രയുടെയും മകളാണ് മീനാക്ഷി.
ചെങ്ങന്നൂരില്‍ എന്‍ജിനിയറിംഗ് കോളജില്‍ സഹപാഠികളായിരുന്നു വിഷ്ണുവും മീനാക്ഷിയും. പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു.
COMMENTS